കാട്ടിക്കുളംപുഴവയൽ ശ്രീധർമ്മശാസ്താ ദൂർഗ്ഗാദേവി ക്ഷേത്രത്തിൽ മകര സംഗ്രമ മഹോത്സവവും ഊട്ടും പാട്ടും നടത്തി

മണ്ഡലകാലഭജനയുടെസമാപനത്തോടനുബന്ധിച്ച്കാട്ടിക്കുളംപുഴവയൽ . കാട്ടിക്കുളംപുഴവയൽ ശ്രീധർമ്മശാസ്താ ദൂർഗ്ഗാദേവി ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ നടത്തിയമുന്ന്ദിവസത്തെമകരസംഗ്രമ മഹോത്സവം സമാപിച്ചു. ഉത്സവത്തോടനു ബന്ധിച്ച പൊതു സമ്മേളനംടി.കെ രാജൻ മംഗലാപുരം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്നആദ്ധ്യാത്മിക പ്രഭാ ഷണം അമ്യത ടിവി ശ്രേഷ്ഠഭാരതം രാഹുൽകൂടാളിനടത്തി. വംശീയപാരമ്പര്യവൈദ്യന്മാരായവെള്ളൻവൈദ്യരെയും ഇ.സി കേളു വൈദ്യരെയും  ചടങ്ങിൽ ആദരിച്ചു. സമാപന ദിവസം ദേശത്തിന്റെയും ദേശവാസികളുടെയും ശനിദോഷ നിവാരണത്തിനായി കലിയുഗ വരതനായ ശ്രീധർമ്മശാസ്താവിന് ഊട്ടുംപാട്ടും പന്തീരായിരത്തെട്ട് തേങ്ങയേറും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന ഇല്ലത്ത് നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീനാഥ് മരുതയിൽനിർവഹിച്ചുജില്ലയിലാദ്യമായി ആണ്പന്തീരായിരത്തെട്ട്  തേങ്ങയേറ് നടക്കുന്നതെന്ന് ക്ഷേത്രം രക്ഷാധികാരി ഗിരിഷ് അനുഗ്രഹ പറഞ്ഞു. ക്ഷേത്രം പ്രസിഡണ്ട്  രഘു.കെ.എ, സെക്രട്ടറി മുരുകേശൻ സി, ട്രഷറർ  പ്രദീപൻ,മാതൃ സമിതിപ്രസിഡണ്ട് കെഎൽ രമണി സെക്രട്ടറി  നന്ദിനി പികെ  തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *