ഓവര്‍ടേക്കിംഗിനിടെ പനമരം ടൗണില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം

പനമരം: പനമരം ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രക്കാരന് പരിക്ക്. പനമരം കീഞ്ഞുകടവ് സ്വദേശി എടപ്പാറ വീട്ടില്‍ ഷംസുദ്ദീനാണ് പരിക്കുപറ്റിയത്. ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാനന്തവാടിയില്‍ നിന്ന് നടവയല്‍ വഴി ബത്തേരി ഭാഗത്ത് പോകുന്ന ബസ്സിനെ മറികടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *