കളിക്കുന്നതിനിടെ പുഴയിലേക്ക് കാൽ തെന്നി വീണ വിദ്യാർഥിക്ക് ദാരുണാദ്യം

മാനന്തവാടി: തവിഞ്ഞാൽ വാളാട് മുസ്‌ലിയാർ ഹൗസിൽ ആദിൽ (16) ആണ് മരിച്ചത്. വാളാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇന്ന് വൈകീട്ട് 6.40-ഓടെ വാളാട് കൂടൻകുന്ന് മുസ്‍ലിം പള്ളിക്ക് സമീപത്തുള്ള പുഴയിലായിരുന്നു അപകടം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പോയ ബോളെടുക്കാനുള്ള ശ്രമത്തിൽ പുഴയിലേക്ക് കാൽ തെന്നി വീണതാണെന്നു പറയുന്നു. ഉടൻ തന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *