ഗോത്രസാരഥി പദ്ധതി കുടിശ്ശിക; ഡ്രൈവര്‍മാര്‍ ടിഡിഒ ഓഫീസ് ഉപരോധിച്ചു

മാനന്തവാടി: ഗോത്രസാരഥി പദ്ധതി കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓട്ടോ ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(സിഐടിയു) നേതൃത്വത്തില്‍ ടി ഡി ഒ ഓഫിസ് ഉപരോധംനടത്തി. ഉപരോധ സമരത്തെ തുടര്‍ന്ന് ടി ഡി ഒ ഇസ്മായിലുമായി മാനന്തവാടി പോലിസ് സ്‌റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.കെ. സുബിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ ചര്‍ച്ച നടത്തി. ഈ മാസം 30 തീയ്യതിക്കുള്ളില്‍ ബാക്കി കുടിശിക വിതരണം ചെയ്യുമെന്ന് ഉറപ്പു ലഭിച്ചു. ഇതേ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ഓട്ടോ ടാക്‌സി ആന്‍ഡ് ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ പ്രസിഡന്റ് പി.യു സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന് അജീഷ് പി.വി, ബിനു പി, ആര്‍.ചാക്കോ, നഫുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *