വീടിനു മുകളില്‍നിന്നു വീണ് കരാറുകാരന്‍ മരിച്ചു

മാനന്തവാടി: വീടിനു മുകളിൽ നിന്ന് വീണു പി.ഡബ്ല്യു.ഡി കോൺട്രാക്ടർ മരിച്ചു. കമ്മന പുതുശ്ശേരിയിൽ പി.വി. മാർട്ടിൻ (58) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു അപകടം. മാർട്ടിന്റെ വീടിന്റെ മേൽക്കൂരയിൽ ഓട് പതിക്കുന്ന പ്രവൃത്തി നടക്കുകയായിരുന്നു. ജോലിക്കാർ പോയ ശേഷം പറ്റിപ്പിടിച്ച സിമന്റു നീക്കാനായി കയറിയ മാർട്ടിൻ താഴേക്ക് വീഴുകയായിരുന്നു. സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് വീണത്. ഉടൻതന്നെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജെസ്സി മാത്യു (മാനേജർ, കേരള ബാങ്ക്, എരുമത്തെരുവ് ശാഖ). മക്കൾ: എയ്ഞ്ചൽ മാർട്ടിൻ, എബിൻ മാർട്ടിൻ.

Leave a Reply

Your email address will not be published. Required fields are marked *