ലഹരി വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരമൊരുക്കി കല്ലോടി സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂള്‍

കല്ലോടി: കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂളില്‍ ലഹരി വിരുദ്ധ വാരാചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ പോരാടിയ ലഹരി വിരുദ്ധ പ്രവര്‍ത്തകരെ ആദരിച്ചു. സി.ടി അബ്രഹാം മാസ്റ്റര്‍, മാനുവല്‍ പി.ജെ, ജയിംസ് പി.എ, ഖാലിദ് ടി, ബിനു എം. രാജന്‍ എന്നിവരെയാണ് ആദരിച്ചത്. സുധീരം ’23 എന്ന പേരില്‍ നടത്തിയ പരിപാടി സ്‌കൂള്‍ മാനേജര്‍ ഫാ. സജി കോട്ടായില്‍ ഉദ്ഘാടനം ചെയ്തു. വായനാവാരം സമാപനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവയും നടത്തി. ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡണ്ട് സിബി ആശാരിയോട്ട് സമ്മാനദാനം നിര്‍വഹിച്ചു. എം.പി.ടി.എ. പ്രസിഡണ്ട് ഷൈന്റി ടി എം, ആദിദയ ഗിരീഷ് എന്നിവര്‍ സംസാരിച്ചു.കുമാരി അവന്തിക ടി. എസ് ലഹരിക്കെതിരെ നൃത്താവിഷ്‌കാരം നടത്തി. സ്റ്റാഫ്‌സെക്രട്ടറി ജിഷിന്‍ എം ജെ സ്വാഗതവും ലഹരി വിരുദ്ധ ക്ലബ് കോഡിനേറ്റര്‍ ബിജിത ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *