മാനന്തവാടി: റോഡരികില്‍ സ്വകാര്യ വ്യക്തി നിർമിച്ച കുളത്തിനു സംരക്ഷണഭിത്തി നിർമിക്കാത്തതില്‍ പ്രതിഷേധം. മഴ ശക്തമായതോടെ നിറഞ്ഞ കുളം കാല്‍നട യാത്രക്കാർക്കും വാഹനങ്ങള്‍ക്കും ഭീഷണിയാണെന്നു നാട്ടുകാർ പറയുന്നു. നഗരസഭയിലെ ഏഴാം ഡിവിഷനില്‍ നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികിലാണ് കുളം. സുരക്ഷ ഒരുക്കി കുളം നിർമിക്കണമെന്ന് പ്രവൃത്തി തുടങ്ങിയ ഘട്ടത്തില്‍ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സ്ഥലം ഉടമ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് പ്രദേശവാസികള്‍ നഗരസഭാ സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥർ പ്രവൃത്തി നിർത്തിവയ്പ്പിച്ചിരുന്നു. പിന്നീട് സംരക്ഷണഭിത്തി നിർമിക്കണമെന്ന നിർദേശത്തോടെ നിർമാണം അനുവദിച്ചു. എന്നാല്‍ സ്ഥലം ഉടമ കല്ല് ഇറക്കിയതല്ലാതെ സംരക്ഷണ ഭിത്തി നിർമിച്ചില്ല.