കല്‍പ്പറ്റ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്കായി തദ്ദേശസ്ഥാപനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഗഫൂര്‍ കാട്ടി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ സുരേഷ് താളൂര്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. അബ്ദുല്‍ ഗഫൂര്‍ കാട്ടിക്ക് 237 വോട്ടും സുരേഷ് താളൂരിനു 197 വോട്ടുകളും ലഭിച്ചു. രണ്ടു വോട്ടുകള്‍ അസാധുവായി. 39 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍ ഗഫൂര്‍ കാട്ടി തെരഞ്ഞെടുക്കപ്പെട്ടത്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. പച്ചിലക്കാട് പരേതനായ കാട്ടി ആലിയുടെയും കല്ലങ്കോടന്‍ കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.