വയനാട് ചുരത്തില്‍ വാഹനാപകടം;ബൈക്ക് യാത്രികര്‍ കൊക്കയിലേക്ക് തെറിച്ചു വീണു

കല്‍പ്പറ്റ: വയനാട് ചുരത്തില്‍ വാഹനാപകടം. ബൈക്ക് യാത്രക്കാര്‍ തെറിച്ച് കൊക്കയില്‍ വീണു. 8-9 വളവുകള്‍ക്കിടയിലാണ് ഇന്ന് സന്ധ്യക്ക് 6.30ഓടെ അപകടമുണ്ടായതത്.

വയനാട്ടിലേക്ക് വരുകയായിരുന്ന തൃശൂര്‍, കൊടുവള്ളി സ്വദേശികളായ ബൈക്ക് യാത്രികര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അപകടം നടന്നയുടനെ സ്ഥലത്തെത്തിയ മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും മുകളിലെത്തിച്ചത്. ബൈക്ക് യാത്രികരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *