കോഴിക്കോട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് വൻ ലഹരി മരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും 981 ഗ്രാം എംഡിഎംഎയുമായി വയനാട് വെള്ളമുണ്ട സ്വദേശി ഇസ്മായിൽ (27) ആണ് പിടിയിലായത്.