തൃശ്ശിലേരി: കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം വനമഹോത്സവം -2024 ഭാഗമായി മണ്ണിനൊപ്പം ഭൂമിക്കൊപ്പം എന്ന പേരിൽ വൃക്ഷത്തൈ നടലും വിതരണവും നടത്തി. തൃശ്ശിലേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പരിപാടി കണ്ണൂർ മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ജി ജയ അദ്ധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി. എഫ്കെ ജെ. മാർട്ടിൻ ലോവൽ സ്കുളുകൾക്കായുള്ള തൈ വിതരണം നടത്തി. വന്യജീവി പ്രതിരോധ സമിതി ജില്ലാ ചെയർമാൻ ടി.സി ജോസ് മരം നടൽ ഉദ്ഘടനം ചെയ്തു. പിറ്റിഎ പ്രസിഡൻ്റ് കെ സക്കീർ , ഹെഡ്മിസ്ട്രസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എസ് വേണു എന്നിവർ സംസാരിച്ചു.