വിരണ്ടോടിയ പോത്ത് നാടിനെ മുള്‍മുനയിലാക്കി. പോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. കമ്പളക്കാടാണ് സംഭവം. കമ്പളക്കാട് പള്ളിമുക്ക് ഈന്തന്‍ അഷ്‌റഫിനാണ് (45) പരിക്കേറ്റത്. ഏറെ പണിപ്പെട്ടാണ് നാട്ടുകാര്‍ അഷറഫിനെ രക്ഷപെടുത്തിയത്.
ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കമ്പളക്കാട് നിന്നും
വിരണ്ട് ഓടിയ പോത്ത് കണിയാമ്പറ്റയിലെ സ്വകാര്യ സര്‍വീസ് സ്‌റ്റേഷന് പിന്നില്‍ നിലയുറപ്പിച്ചു. ഇവിടേക്ക് എത്തിയ അഷ്‌റഫിനെ പോത്ത് ആക്രമിക്കുകയായിരുന്നു. വലത്തെ കാലിനാണ് ആഴത്തില്‍ കുത്തേറ്റത്. കാലില്‍ ആഴത്തില്‍ കുത്തേറ്റു. കൊമ്പില്‍ നിന്നും കാല്‍ ഊരിയെടുക്കാന്‍ ഏറെ സമയമെടുത്തു. നാട്ടുകാര്‍ പോത്തിനെ പിടിച്ചു കെട്ടിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാര്‍ അഷ്‌റഫിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.