സെൻ്റ് തോമസ് ഡേ ആചരിച്ചു

വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ സെൻ്റ് തോമസ് ഡേ ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജിതിൻ ഇമ്പാലിൽ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഇടവകയിൽ നിന്ന് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, മാതൃ അധ്യാപകനായ 25 വർഷം പൂർത്തിയാക്കിയ സജീഷ് മുക്കത്തിനെ ആദരിച്ചു. ട്രസ്റ്റിമാരായ അനിഷ്കുറ്റിച്ചാലിൽ, ഷാജി കോളത്താശ്ശേരി, സെബാസ്റ്റിൻ മക്കോളിൽ, സജീഷ് മുക്കത്ത്,ലാലി ജെയ്സൻ എന്നിവർ സംസാരിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടിയും നടന്നു

Leave a Reply

Your email address will not be published. Required fields are marked *