മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന് യാത്രയയപ്പ് നല്‍കി കായക്കുന്ന് ക്ഷീരസംഘം

പനമരം: പനമരം വെറ്ററിനറി ഹോസ്പിറ്റലില്‍ നിന്ന് കാട്ടികുളം ആര്‍.പി. ചെക്ക് പോസ്റ്റിലേയ്ക്ക് സ്ഥലം മാറി പോകുന്ന വെറ്ററിനറി അറ്റന്‍ഡര്‍ കൃഷ്ണദാസിന് കായക്കുന്ന് ക്ഷീരസംഘം യാത്രയയപ്പ് നല്‍കി. പനമരം ഗ്രാമപഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീമ മാനുവല്‍ യോഗം ഉത്ഘാടനം ചെയ്തു. കായക്കുന്ന് ക്ഷീര സംഘത്തിന്റെയും കായക്കുന്ന് പൗരാവലിയുടെയും ഉപഹാരം നല്‍കി. സംഘം പ്രസിഡണ്ട് ബേബി തുരുത്തിയില്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടര്‍മാരായ രാജന്‍ വി.വി, ജോസ് കുളത്തിങ്കല്‍, മാത്യു ചേരവയലില്‍, ബേബി കണ്ടേത്ത്, അനുപ് ജോര്‍ജ്, ബാബു തെക്കെതൊട്ടി, ബിജു പുളിക്കല്‍, ജെറിഷ് പുതുക്കുളം, എജെ ജോര്‍ജ് , ഷോണ്‍ കുര്യന്‍, കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *