കനത്തമഴയിൽ വീടുതകർന്നു

അരപ്പറ്റ: മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിലെ താഴെ അരപ്പറ്റയിൽ കല്ലിങ്കൽ സുന്ദരമ്മയുടെ വീടാണ് തകർന്നുവീണത്. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മേൽക്കൂര തകരുന്ന ശബ്ദംകേട്ട് വീട്ടുകാർ വേഗം പുറത്തിറങ്ങി യതിനാൽ വലിയ അപകടമൊഴിവായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ, 16-ാം വാർഡംഗം ശശിധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *