മുള്ളൻകൊല്ലി: പഞ്ചായത്തിലെ മരക്കടവിലുള്ള ക്വാറിയുടെ പ്രവർത്തനം നിയന്ത്രിക്കണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാദേശവാസികളുടെ ജീവനും സ്വത്തും ഭീഷണിയിലാണ്. നിത്യേനയുള്ള സ്ഫോടനം ക്വാറി പരിസരത്തെ വീടുകളുടെ കെട്ടുറപ്പിനെ ബാധിക്കുകയാണ്. ദിവസവും ആയിരക്കണക്കിന് അടി കല്ലാണ് പൊട്ടിച്ചുകടത്തുന്നത്. ഖനനത്തിനു നീക്കിയ മണ്ണ് തൊട്ടടുത്ത് 50 അടിയോളം ഉയരത്തിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതിനോട് ചേർന്നുള്ള തോട് മണ്ണൊലിച്ച് മൂടുകയാണ്. വൻ താഴ്ചയില്‍ മണ്ണെടുത്ത് ഖനനം നടത്തുന്നത് തൊഴിലാളികളുടെ ജീവനും ഭീഷണിയാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ജില്ലാ കളക്ടർ സ്ഥലം സന്ദർശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജൻ പാറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സദാശിവൻ കളത്തില്‍, രഞ്ജിത് ഇടമല, എന്നിവർ പ്രസംഗിച്ചു.