കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

ബത്തേരി: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗോത്ര യുവാവ് മരിച്ചു. കല്ലൂർ കല്ലുമുക്ക് മാറോടു കോളനിയിലെ രാജു (48)ആണ് മണപ്പെട്ടത്. ഞായറാഴ്ച്ച രാത്രി 8.45ലോടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേ ശിച്ചിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് വൈകിട്ട് മൂന്നു മണിയോടെ മരണപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *