തിരുവനന്തപുരം: കേരള പോലിസിന്റെ തലപ്പത്ത് ഇനി ഷെയ്ക്ക് ദര്‍വേസ് സാഹിബ് ഐപിഎസ്. ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. കെ വേണുവിനെയും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ചീഫ് സെക്രട്ടറി വി.പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്തും ഈ മാസത്തോടെ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനങ്ങള്‍. നിലവില്‍ ആഭ്യന്തരം, വിജിലന്‍സ്, പരിസ്ഥിതി എന്നിവയുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കെ. വേണു. 1990 ബാച്ചിലെ ഐ.പി.എസ് ഓഫിസറായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലവില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്.
കേരള കേഡറില്‍ എ.എസ്.പിയായി നെടുമങ്ങാട് സര്‍വിസ് ആരംഭിച്ച അദ്ദേഹം വയനാട്,കാസര്‍കോഡ്, കണ്ണൂര്‍, പാലക്കാട്, റെയില്‍വേ, സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പിയായും എംഎസ്പി, കെ.എ.പി എന്നിവിടങ്ങളില്‍ കമാന്‍ഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശ് സ്വദേശിയാണ് ഷെയ്ക്ക് ദര്‍വേസ് സാഹിബ്.