മഴവെള്ളം കയറിയ വീടും പരിസരവും ശുചീകരിച്ചു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ ശക്തമായി പെയ്ത മഴയിൽ വെള്ളം കയറിയ പ്രദേശത്തു നിന്നും ക്യാമ്പുകളിലേക്ക് താമസം മാറിയവരെ ഇന്ന് വീടുകളിലേക്ക് തിരിച്ചു കൊണ്ടു വിട്ടു. വെള്ളം കയറിയ വീടുകളും പ്രദേശവും കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും ഡിസാസ്റ്റർ മാനേജ്മെൻ്റെ കോപ്സ് ടീമിന്റെയും നേതൃത്വത്തിൽ ശുചീകരണം നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിഷ ചേനോത്ത് പത്താം വാർഡ് മെമ്പർ സുമ ടീച്ചർ നാലാം വാർഡ് മെമ്പർ റഷീദ് കമ്പിച്ചാല്‍, മെമ്പർ ബിന്ദു, ഡിസാസ്റ്റർ മാനേജ്മെൻറ് കോപ്സ് ചെയർമാൻ ഷിബു കുറുമ്പേമഠം, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഗഫൂർ ഊത്താലക്കല്‍, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *