നീലഗിരി: ശനിയാഴ്ച്ച പാട്ടവയൽ വെള്ളരി പുഴയിൽ ഒഴുക്കിൽപ്പെട്ട കവിയരശന്റെ മൃതദേഹം കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി കണ്ടെടു ത്തു. ശനിയാഴ്ച്ച രണ്ടു വിദ്യാർത്ഥികളാണ് വെള്ളരി പുഴയിൽ ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഗുണശേ ഖരന്റെ മൃതദേഹം അന്നു തന്നെ കണ്ടെത്തിയിരുന്നു. രണ്ടു ദിവസത്തെ തിരച്ചിലിനു ശേഷം തമിഴ്നാട് പോലീസ് തുർക്കി ജീവൻ രക്ഷാസമിതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദ്ദേഹം കണ്ടെത്തിയത്