പിടിയാന ചരിഞ്ഞു

തിരുനെല്ലി: ബേഗൂർ റേഞ്ചിന് കീഴിലുള്ള ഇരുമ്പ് പാലത്തിന് സമീപത്തെ വനത്തിൽ വെച്ച് പിടിയാന ചരിഞ്ഞു. 35 വയസുള്ള പിടിയാന കഴിഞ്ഞ രണ്ട് മാസത്തോളമായി അവശനിലയിലായിരുന്നതിനാൽ വനപാലകർ നിരീക്ഷിച്ച് വരികയായിരുന്നു.

ബേഗൂർ റേഞ്ച് ഓഫീസർ കെ. രാകേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. വെറ്ററിനറി ഡോക്ടർമാരായ ഡോ. അജേഷ്, ഡോ. അജയ് കുര്യാ ക്കോസ് എന്നിവർ ചേർന്ന് പോസ്റ്റ്മോർട്ടം നടത്തി ജഡം വനത്തിൽ തന്നെ സംസ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *