കൽപ്പറ്റ: വയനാട് ചുരത്തിൽ നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞു. ഡ്രൈവർ അൽഭുത കരമായി രക്ഷപ്പെട്ടു. ചുരം എട്ടാം വളവിലാണ് നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവർ മാത്രമായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്, ഇയാൾ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സും, നാട്ടുകാരും, ചുരം സംരക്ഷണ സമിതി അംഗങ്ങളും എത്തി രക്ഷാപ്രവർത്തനം നടത്തി. ചുരത്തിൽ നേരിയ ഗതാഗതം തടസവും നേരിടുന്നുണ്ട്.