മാനന്തവാടി: മണിപ്പൂരിൽ ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. മാനന്തവാടി ബസ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ഗാന്ധി പാർക്കിൽ സമാപിച്ചു. മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാര കൊല്ലി, സെക്രട്ടറി ഉബൈദ് പീച്ചങ്കോട്, റഫീക്ക് തലപ്പുഴ, മുനീർ തരുവണ, തുടങ്ങിയവർ നേതൃത്വം നൽകി.