പോരൂർ: മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർ. മണിപ്പൂരിലെ ജനതയുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടി മെഴുകുതിരി കത്തിച്ചാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. ഹെഡ്മിസ്ട്രസ് ജാൻസി എ. വി, ടോം ജോസഫ് എന്നിവർ നേതൃത്വം നൽകി.അശ്വതി പ്രശാന്തൻ, ജോളി സി. ബി, രവീണ, നിഷ ബാബു എന്നിവർ സംസാരിച്ചു.