തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും, കാറ്റിലും അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പിൽ അബ്ബാസിന്റെ വീടിന്റെ ഒരു ഭാഗത്തെ ചുമർ പൂർണമായും തകർന്നു. വീട് ഇപ്പോൾ വിണ്ട് കീറി അപകടാവസ്ഥയിലാണ് ഉള്ളത്. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുബമാണ്. ഭാഗ്യം കൊണ്ട് ആർക്കും പറരിക്കില്ല. സർക്കാർ സഹായം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യം.