മിന്നുമണിക്ക് ആദരവുമായി പനമരം കുട്ടി പോലീസ്


പനമരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ലഭിച്ച് ആദ്യ കളിയിൽ തന്നെ താരമായി മാറിയ വയനാടിന്റെ സ്വന്തം മിന്നു മണിയെ പനമരം കുട്ടി പോലീസ് ആദരിച്ചു. ചടങ്ങിൽ എസ്പി സി ADNO മോഹൻദാസ് സർ മൊമന്റോ നൽകി ആദരിച്ചു. പനമരം SHO അബൂബക്കർ സർ സ്പോർട്സ് അസോസിയേഷൻ പ്രസിഡണ്ട് സലിം കടവൻ സർ എന്നിവർ ആശംസകൾ അർപ്പിച്ചു. എസ് പി സി കേഡറ്റുകളുമായി മിന്നു മണി സംവദിക്കുകയും തന്റെ കരിയർ അനുഭവങ്ങൾ പങ്ക് വെക്കുകയും ചെയ്തു. ചടങ്ങിൽ എസ്പി സി കേഡറ്റുകൾ സ്വരൂപിച്ച പഠനോപകരണങ്ങൾ സ്കൂളിലെ നങ്കമനെ ക്ലബിന് കൈമാറുകയും ചെയ്തു. ചടങ്ങിൽ നവാസ് മാസ്റ്റർ ,രേഖ കെ ,രജിത കെ ആർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *