കോണിച്ചിറ: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. പൂതാടി പഞ്ചായത്ത് 20-ാം വാർഡിലെ പൂതാടി കുഴിക്കാട്ടിൽ ജോർജിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ ഒരു ഭാഗം തകർന്നു. ഭിത്തികൾക്ക് വിള്ളലും രൂപപ്പെട്ടു. വീടിന് സമീപം നിറുത്തിയിട്ടിരുന്ന സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പടുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു. റവന്യു അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു