പേര്യയിൽ വട്ടോളി, കാരക്കോട്ട് കോളനി എന്നിവിടങ്ങളിൽ പേര്യപുഴ കരകവിഞ്ഞു

മാനന്തവാടി: പേര്യയിൽ വട്ടോളി, കാരക്കോട്ട് കോളനി എന്നിവിടങ്ങളിൽ പേര്യപുഴ കരകവിഞ്ഞു. തവിഞ്ഞാൽ പഞ്ചായത്തിലെ രണ്ടാംവാർഡ് ഉൾപ്പെടുന്ന പ്രദേശത്താണ് വെള്ളം കയറിയത്. നിലവിൽ നാൽപതോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തേക്കുള്ള വഴി വെള്ളത്തിലായി. വീടുകളിലേക്ക് നിലവിൽ വെള്ളമെത്തുന്ന സാഹചര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *