വെള്ളമുണ്ട: ഗ്രാന്റ് പേരെന്റ്സ് ദിനം ആഘോഷിച്ചും, അവർക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തിയും ജൂഡ്സ് മൗണ്ട് ഇടവകാ കൂട്ടായ്മ. കൊച്ചു മക്കളുള്ള എല്ലാ വൃദ്ധ മാതാ പിതാക്കൾക്കും വേണ്ടി ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ വിശുദ്ധ ബലി അർപ്പിച്ചു. വിശുദ്ധ ബലി മധ്യേ പ്രത്യേക കാറോസൂസ പ്രാർത്ഥനകൾ ചൊല്ലി അവരെ ദൈവ തുരുമുമ്പിൽ കാഴ്ച വച്ചു പ്രാർത്ഥിച്ചു. മാതാപിതാക്കൾ നമുക്ക് മുന്നേ വന്നവരാണെന്നും അവരുടെ, അനുഭവ സാമ്പത്തു ഉപയോഗിച്ചുകൊണ്ട് നമുക്ക് ദിശ കാണുച്ചുകൊണ്ട് നമ്മെ മുന്നോട്ട് നയിക്കുന്നവരാണ് മാതാപിതാക്കൾ എന്ന് മനോജ് അച്ചൻ വചന സന്ദേശ മധ്യേ പറഞ്ഞു.
ഇന്നേ ദിവസത്തിന്റെ സ്നേഹാദരം അർപ്പിച്ചതിനൊപ്പം കർമ്മല ഉത്തരീയവും, ആശംസാ കാർഡുകളും, മധുരവും, സമ്മാനിച്ചു. വിദ്യാർത്ഥി പ്രതിനിധി ആംസിൻ കോലത്തുപടവിൽ ആശംസകൾ നേർന്നു സംസാരിച്ചു.
സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, മതാധ്യാപകർ, മാതൃവേദി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇരുന്നോറോളം ആളുകൾ പങ്കെടുത്തു.