കാറുകൾ കൂട്ടിയിടിച്ച് വാഹനാപകടം; 4 പേർക്ക് പരിക്ക്

കൽപ്പറ്റ: മീനങ്ങാടി കരണിയിൽ കാറുകൾ കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ്. പരിക്കേറ്റവരെല്ലാം കൽപറ്റ ലിയോ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *