എസ് കെ എസ് ബി വി തഹ്ദീസ് 2023 ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി: എസ് കെ എസ് ബി വി മാനന്തവാടി റൈഞ്ചിലുള്ള ഇരുപത് മദ്റസായൂണിറ്റ് ഭാരവാഹികളുടെ ലീഡേഴ്സ് മീറ്റും റൈഞ്ച് കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു. റൈഞ്ച് പ്രസിഡൻറ് അബ്ദുൽ ജലീൽ ഫൈസി അദ്ധ്യക്ഷനായ യോഗം ശരീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. മുദര്‌രിബ് സിദ്ദീഖ് ഫൈസി ക്ലാസെടുത്തു. റൈഞ്ച് സെക്രട്ടറി മുനീർ ദാരിമി,ഉനൈസ് ഗസ്സാലി , ഫസീഹ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ശഹീം ഫൈസി സ്വാഗതവും ചെയർമാൻ റഈസ് അത്തോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *