മാനന്തവാടി: മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിർത്തലാക്കുക, പ്രസവാവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെമെന്റ് സൊസൈറ്റി എംപ്ലോയീസ് യുണിയൻ സി.ഐ.ടി.യു നടത്തുന്ന സെക്രട്ടറിയേറ്റ് സമരത്തിന്റെ ഭാഗമായി വയനാട് മെഡിക്കൽ കോളേജ് ബ്രാഞ്ച് സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. കൺവെൻഷൻ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ടി.കെ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷിബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.എസ്. റിഷാദ്, എം.കെ. സജു, , സി.സി. രാഖിത, പ്യാരിലാൽ പി.പി.രാജേഷ്, രശ്മി ആർ തുടങ്ങിയവർ സംസാരിച്ചു.