കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച വനിതാ കമ്മീഷൻ അംഗം അഡ്വ: കുഞ്ഞയിഷയോടൊപ്പം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടി.ആർ.നിർമല, ജില്ലാ സെക്രട്ടറി ബീനാ വിജയൻ എന്നിവർ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും. കുടുംബത്തിന്റെ ആരോപണങ്ങളില്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടക്കണമെന്നും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സ്മിത, ഷിബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.