പുല്‍പ്പള്ളി: കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിക്കല്ലൂര്‍ തോണിക്കടവിലെയും മരക്കടവിലെയും തോണി സര്‍വ്വീസ് താത്കാലികമായി നിര്‍ത്തിവച്ചു. പുഴയില്‍ ജലനിരപ്പ് ഉയരുകയും ബീച്ച നഹള്ളി ഡാം തുറന്നതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ദ്ധിച്ചതോടെയുമാണ് തോണി സര്‍വ്വീസ്
നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.