മാനന്തവാടി: തോൽപ്പെട്ടി നരിക്കല്ലിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവം
പ്രതി അറസ്റ്റിൽ . കൊല്ലപ്പെട്ട പുതിയ പുരയിൽ സുമിത്ര (63) യുടെ മകൾ ഇന്ദിരയുടെ രണ്ടാം ഭർത്താവായ തമിഴ്നാട് തിരുവണ്ണാമലൈ ഉപ്പുകോട്ടൈ മുരുകൻ (42) ആണ് അറസ്റ്റിലായത്. സുമിത്രയെകഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു എന്നാണ്
പ്രതി പോലീസിന് നൽകിയ മൊഴി.ഇന്ദിര വിദേശത്ത് ജോലി ചെയ്യുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു മുരുകൻ.
ഇന്ദിരയെ പരിചയപ്പെട്ട പ്രതി നാട്ടിലെത്തിയതിന് ശേഷം തോൽപ്പെട്ടിയിൽ ഇന്ദിരയുടെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞജൂണിൽ ഇന്ദിരതിരികെ വിദേശത്തേക്ക് പോയ ശേഷം ഇന്ദിരയുടെ രണ്ട് മക്കളുടെ ഒപ്പമാണ് മുരുകൻ താമസിച്ച് വന്നിരുന്നത്.ഇത്ഇന്ദിരയുടെ മാതാവായ സുമിത്ര എതിർക്കുകയും ഇയാളെ വീട്ടിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ്സുമിത്രയുടെ കൊലപാതകത്തിലെത്തിയത്.കഴിഞ്ഞഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജുവിന്റെ മേൽനോട്ടത്തിൽ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണുവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.