മാനന്തവാടി ടൗണിലെ റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണം;എ.എം. നിശാന്ത്

മാനന്തവാടി: മാനന്തവാടി ടൗണിലെ എല്ലാ റോഡുകളും ചെളിക്കുളമായി വലിയ രൂപത്തിലുള്ള ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം റോഡിൽ മരണങ്ങൾ വരെ സംഭവിക്കാവുന്ന രീതിയാണ് ഉള്ളത്. വലിയ ചെറിയ വാഹനങ്ങൾക്കു പോലും ടൗണിൽ കടന്നു പോകാൻ പറ്റാത്ത സ്ഥിതിയിലും, നിത്യവും ഗതാഗതകുരുക്കിലുമാണ് മാനന്തവാടി ടൗൺ. കാൽനടയാത്ര ചെയ്യുന്നവർക്കു പോലും ഭീഷണിയായ രീതിയിൽ കുഴിയിൽ വീഴുന്ന വാഹനങ്ങളിൽ നിന്ന് ദേഹത്തേക്ക് ചെളി തെറിക്കുന്ന സാഹചര്യവും ഉണ്ട്. പി.ഡബ്ലു.ഡി.ഇ ടപ്പെട്ട് അടിയന്തരമായ ഇടപ്പെടലുകൾ നടത്തണം. വലിയ ചെറിയ വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് പി.ഡബ്ലു.ഡി.ഉത്തരവാദികളായിരിക്കും. റോഡ് ഗതാഗത യോഗ്യമാക്കുന്നതിൽ പി.ഡബ്ലു.ഡി.നിസ്സംഗത പാലിച്ചാൽ വരും നാളുകളിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *