മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയെ യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യം രാജ് വീട്ടിലെത്തി ആദരിച്ചു. പിന്നോക്ക വിഭാഗത്തിൽ നിന്ന് ഇന്ത്യൻ ടീമിലെത്തിയ മിന്നു രാജ്യത്തിനും കേരളത്തിനും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡണ്ട് ശരത് കുമാർ, ജില്ലാ സെക്രട്ടറി ഷിംജിത്ത് കണിയാരം, നിതീഷ് ലോകനാഥൻ എന്നിവർ പങ്കെടുത്തു.