വിജയ ജൂബിലി; മെഡിക്കൽ ക്യാമ്പ് നടത്തി

പുൽപ്പള്ളി: വിജയ സ്കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് നടത്തി. വിജയ ഹയർ സെക്കണ്ടറി സ്കൂളും,പുൽപ്പള്ളി എയ്സ് കെയർ ഹോസ്പിറ്റലുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ക്യാമ്പ് കുപ്പത്തോട് മാധവൻ നായർ അനുസ്മരണ കമ്മറ്റി കൺവീനർ ബാബു നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ടി.എം.ഷമീർ അധ്യക്ഷത വഹിച്ചു. ആലുവയിൽ കൊലചെയ്യപ്പെട്ട ചാന്ദ്നിക്ക് യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. ഡോക്ടർ ബിബിൻ ജേക്കബ്, എം.ബി. സുധീന്ദ്രകുമാർ (മുൻ പ്രിൻസിപ്പാൾ),ജി. ബിന്ദു (ഹെഡ്മിസ്ട്രസ്, വിജയ ഹൈസ്ക്കൂർ ), ഷിജി സെബാസ്റ്റ്യൻ ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *