കൽപ്പറ്റ: കുഞ്ഞിനൊപ്പം അമ്മ പുഴയില്‍ ചാടി ജീവനൊടുക്കിയ കേസില്‍ പ്രതികൾ കമ്പളക്കാട് പോലീസിൽ കീഴടങ്ങി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കണിയാമ്പറ്റ ചീങ്ങാടി വിജയമന്ദിരത്തില്‍ വി.ജി വിജയകുമാര്‍-വിശാലാക്ഷി ദമ്പതികളുടെ മകള്‍ ദര്‍ശന (32), പേരക്കുട്ടി ദക്ഷ (അഞ്ച്) എന്നിവരാണ് ജൂലൈ 13 ന് വെണ്ണിയോട് പുഴയിൽ ചാടി ജീവനൊടുക്കിയത്. മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ദർശനയുടെ ഭര്‍ത്താവ് ഓം പ്രകാശ്, ഇയാളുടെ പിതാവ് ഋഷഭ രാജന്‍, മാതാവ് ബ്രാഹ്മില എന്നിവരാണ് കീഴടങ്ങിയത്. ഇവർക്കെതിരെ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ, മര്‍ദനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കല്‍പറ്റ ഡി.വൈ.എസ്.പി ടി.എന്‍. സജീവാണ് കേസ് അന്വേഷിക്കുന്നത്.