കണ്ണൂര്‍: കണ്ണൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിന്റെ നേതൃത്വത്തില്‍ തെക്കീ ബസാര്‍ മെട്ടമ്മല്‍ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ 23.779 ഗ്രാം മെത്താഫിറ്റാമിനും 64 ഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.വയനാട് പുല്‍പ്പള്ളി സ്വദേശി പാടിച്ചിറ അമരക്കുനി അമ്പാട്ട് വീട്ടില്‍ ഷിന്റോ ഷിബു (22), തൃശൂര്‍ തലപ്പിള്ളി മുണ്ടത്തിക്കോട് മരിയ റാണി ( 21) എന്നവരാണ് അറസ്റ്റിലായത്.
കണ്ണൂരിലെ വിവിധ പ്രദേശങ്ങളിലേക്ക് മെത്താഫിറ്റാമിനും കഞ്ചാവും എത്തിക്കുന്ന മൊത്തവിതരണക്കാരില്‍ പ്രധാനിയാണ് അറസ്റ്റിലായ ഷിന്റോ ഷിബുവും മറിയ റാണിയുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ബാംഗ്ലൂരിൽ നിന്നുമാണ് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത്. ചെറുകിട വിൽപ്പനക്കാരെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം.
പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി എച്ച് റിഷാദ് , എന്‍ രജിത്ത് കുമാര്‍ എം.സജിത്ത്, റോഷി കെ പി, ഗണേഷ് ബാബു, ടി. അനീഷ്, പി നിഖില്‍ ,വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ദിവ്യ പി വി, ഷൈമ കെ വി, ഷമീന പി, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ സി. അജിത്ത് എന്നിവരും ഉണ്ടായിരുന്നു.