കാട്ടിക്കുളം: ഓണത്തോടനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ ജില്ലയിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതായി ലഭിച്ച
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണു, എസ് ഐ സി.ആര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയില്‍ പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസ് (27)നെ അറസ്റ്റ് ചെയ്തു.15 പൗച്ചുകളടങ്ങിയ 50 കവറുകളിലുള്ള 56,250 ഹാന്‍സ് ആണ് പിടിച്ചത്. വിപണിയില്‍ മുപ്പത് ലക്ഷത്തോളം വിലമതിക്കുന്നതാണിതെന്ന് പോലീസ് പറഞ്ഞു.
ഹാന്‍സ് കടത്തിയ കെ എല്‍ 55 എന്‍ 6018 വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റും സ്‌കൂള്‍ പരിസരത്തുള്‍പ്പെടെയുള്ള കടകളിലേക്ക് നല്‍കുന്നതിനായി കൊണ്ടുവന്നതാണ് ഹാന്‍സെന്ന് പോലീസ് വ്യക്തമാക്കി. എ എസ് ഐ സൈനുദ്ധീന്‍, എസ് സി പി ഒ സുഷാദ്, സി പി ഒ മാരായ ലിജോ ,ബിജു രാജന്‍, രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയവരും ഹാന്‍സ് പിടികൂടുന്നതില്‍ പങ്കാളികളായി.