മാനന്തവാടി: കാട്ടിമൂലയിൽ കാർ കുളത്തിലേക്ക് മറിഞ്ഞ് കുട്ടിക്ക് പരിക്ക്. 3 പേർ സഞ്ചരിച്ച കാറാണ് കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.സ്കൂളിന് സമീപത്തെ സ്വകാര്യ കുളത്തിലേക്ക് മറിഞ്ഞത്. പരിക്കേറ്റ കുട്ടിയെ വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാളാട് ചാലിൽ സുരേഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.