തലപ്പുഴ: കണ്ണോത്ത് മലയിലെ വാഹന അപകടത്തിൽ മരണപ്പെട്ട തോട്ടം തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി. പാവപ്പെട്ട അമ്മമാരുടെ വിയോഗത്തിൽ കഴിയുന്ന കുടുംബത്തിന് സർക്കാർ 10000 രൂപയല്ല മറിച്ച് 10 ലക്ഷം രൂപ നൽകണമെന്ന് ഇന്ന് കൂടിയ തവിഞ്ഞാൽ പഞ്ചായത്ത് യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി മധു പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. എസ്ടി മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ , ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് ഇ. മാധവൻ, യുവമോർച്ച ജില്ലാ പ്രസിഡണ്ട് ശരത് കുമാർ കെ , മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് കടക്കളം, മണ്ഡലം വൈസ് പ്രസിഡന്റ് കെ ചന്ദ്രൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.