കല്‍പ്പറ്റ വിദേശമദ്യവില്പനശാലയ്‌ക്ക് മുൻപിലെ സംഘർഷം: രണ്ട് പേർ അറസ്റ്റിൽ

കല്‍പ്പറ്റ: കല്‍പ്പറ്റ വിദേശമദ്യവില്‍പ്പനശാല പരിസരത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ പുത്തൂര്‍വയല്‍ സ്വദേശിയായ തെങ്ങുംതൊടി വീട്ടില്‍ നിഷാദ് ബാബു (40) എന്നയാള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികളെ കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ ബൈപാസ് റോഡ്, കൈനിക്കല്‍ വീട്ടില്‍ ചക്കര എന്ന കെ.സമീര്‍ (37), മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷരീഫ്(33) എന്നിവരെയാണ് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം കര്‍ണ്ണാടകയിലേക്ക് കടന്നു കളയാന്‍ ശ്രമിച്ച സമീറിനെ കല്‍പ്പറ്റ ടൗണില്‍ വെച്ചും, ഷരീഫിനെ മുട്ടിലില്‍ വെച്ചുമാണ് പോലീസ് അതി വിദഗ്ദമായി പിടികൂടിയത്. പോലീസ് സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അനീഷ്, എ.എസ്.ഐമാരായ ജയകുമാര്‍, റഫീഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്ള മുബാറക്ക്, നൗഫല്‍, ദിനേശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിന്‍രാജ്, ജുനൈദ് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *