പി. ജെ. ജോയ് അനുസ്മരണവും, എൻഡോവ്മെന്റ് വിതരണവും നടത്തി

റാട്ടക്കൊല്ലി: പി. ജോയ് സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ പി. ജെ. ജോയ് ഇരുപത്തിരണ്ടാമത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനുമായ സി. കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ കൗൺസിലർ ശ്യാമള അധ്യ ക്ഷത വഹിച്ചു. പി. ജെ. ജോയ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം വി. ഹാരിസ് നിർവഹിച്ചു. ടി. ജി. നന്ദനയ്ക്കാണ് ഈ വർഷം എൻഡോവ്മെന്റ് ലഭിച്ചത്. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ്, ഗിരീഷ് എന്നിവർ സംസാരിച്ചു. പി.ജെ. ജോയ് സ്മാരക ലൈബ്രറി പ്രസിഡന്റ്‌ കെ. രാജൻ സ്വാഗതവും,ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. എം. സുനിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *