വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സ്യൂട്ട് കോണ്‍ഫറന്‍സ്

ആഗസ്റ്റ് മാസത്തെ സ്യൂട്ട് കോണ്‍ഫറന്‍സ് സെപ്തംബര്‍ 16 ന് ഉച്ചയ്ക്ക് 3 നും എംപവേര്‍ഡ് കമ്മിറ്റി അതിന് ശേഷവും ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

സ്‌പോട്ട് അഡ്മിഷന്‍

സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാം വര്‍ഷ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
സെപ്റ്റംബര്‍ 12 ന് രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്‌ട്രേഷന്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവരും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സി,ടി.സി യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9447986328.

കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, മറ്റ് എന്‍.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള വനിതാസംവരണ സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 ന് രാവിലെ 9 ന് സ്പോട്ട് അഡ്മിഷന്‍ നടക്കും. ടി.സി, എസ്.എസ്.എല്‍.സി, പ്ലസ്ടു, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നിശ്ചിത ഫീസ് എന്നിവയുമായി അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 04936 205519, 9995914652

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം നാളെ (ശനി) തോണിച്ചാല്‍ ഡിവിഷനില്‍ ലഭ്യമാകും. പുലിക്കാട് യുവധാര വായനശാല രാവിലെ 9.30ന് , കുരിശിങ്കല്‍ സബ് സെന്റര്‍ 12.15ന്, അക്ഷരജ്യോതി വായനശാല ഉച്ചക്ക് 2ന് എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ലഭ്യമാവുക.

ഐ.ടി.ഐ അഡ്മിഷന്‍ കൗണ്‍സിലിങ്ങ്

കല്‍പ്പറ്റ കെ.എം.എം.ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.റ്റി ട്രേഡുകളായ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ കൗണ്‍സിലിങ്ങ് സെപ്തംബര്‍ 11 ന് രാവിലെ 9 നും പ്ലംബര്‍ ട്രേഡിലെ കൗണ്‍സിലിംഗ് ഉച്ചക്ക് 2 നും എന്‍.സി.വി.റ്റി ട്രേഡായ മെക്കാനിക്ക് ഡീസല്‍-സ്‌പെഷ്യല്‍ ഒഴിവുള്ള സീറ്റുകളിലേക്ക് രാവിലെ 11 നും കല്‍പ്പറ്റ ഐ.ടി.ഐയില്‍ അഡ്മിഷന്‍ കൗണ്‍സിലിങ്ങ് നടക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04936 205519.

ആയുസ്പര്‍ശം നിയമനം

കുട്ടികളിലെ വിവിധ വളര്‍ച്ചാ വൈകല്യങ്ങള്‍ ചികിത്സിക്കുന്നതിന് നടപ്പിലാക്കുന്ന ആയുസ്പര്‍ശം പദ്ധതിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.മെഡിക്കല്‍ ഓഫീസര്‍ മാനസികം, കൗമാരഭൃത്യം നിയമനത്തിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 14 ന് രാവിലെ 10 .30 നും, ഫിസിയോതെറാപ്പിസ്റ്റ്, ഫാര്‍മസിസ്റ്റ് കൂടിക്കാഴ്ച ഉച്ചക്ക് 12.30 ന് കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. സെപ്തംബര്‍ 15 ന് രാവിലെ 10 .30 ന് സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, തെറാപ്പിസ്റ്റ്, ഉച്ചക്ക് 12.30 ന് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ കൂടിക്കാഴ്ച്ചയും, സെപ്തംബര്‍ 16 ന് രാവിലെ 10.30 ന് നഴ്‌സ്, യോഗ ഇന്‍സ്ട്രക്ടര്‍, ഉച്ചക്ക് 12.30 ന് കെയര്‍ ടേക്കര്‍ കൂടിക്കാഴ്ചയും കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. ഫോണ്‍: 04936 203906.

കരട് വോട്ടര്‍ പട്ടിക; പ്രസിദ്ധീകരിച്ചു

നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിന്റെ 1 മുതല്‍ 17 വരെയുളള വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, തിരുത്തല്‍ വരുത്തുന്നതിനും, എന്തെങ്കിലും ആക്ഷേപമോ ഉളളവര്‍ സെപ്തംബര്‍ 23 നകം വേേു:െ//ംംം.ലെര.സലൃമഹമ.ഴീ്.ശി ല്‍ അപേക്ഷ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936 270635.

Leave a Reply

Your email address will not be published. Required fields are marked *