വെള്ളമുണ്ടയിലെ അംഗനവാടി നിയമനത്തിലെ ക്രമക്കേട് : മഹിളാ കോൺഗ്രസ്സ് ധർണ്ണ നടത്തി


വെള്ളമുണ്ട:- വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ അംഗനവാടികളിലേക്കുള്ള നിയമന പട്ടികയിൽ സ്വന്തകരെയും ബന്ധകാരെയും നിയമിച്ചതിനെതിരെ വെള്ളമുണ്ട മണ്ഡലം മഹിളാ കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന് മുമ്പിൽ ധർണ്ണ നടത്തി. വർഷങ്ങളോളം ദിവസ വേതനത്തിന് താൽക്കാലിക ജോലി ചെയ്തവരെയും ദുർബലരായ പാവങ്ങളെയും ഒഴിവാക്കുകയും, അനർഹരെ തി രി കി കയററുകയും ചെയ്തിരിക്കുന്നു. ലിസ്റ്റ് പുന:പരിശോധിക്കണമെന്ന് മഹിളാ കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
മഹിളാ കോൺഗ്രസ്സ് നേതാവും ഡി.സി.സി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് ഉൽഘാടനം ചെയ്തു. എം. ലതിക അദ്ധ്യക്ഷത വഹിച്ചു.ഷൈജി ഷിബു, വൽസമ്മ കപ്യാർമല ,കെ.ആർ .പുഷ്പ, രജനി ബിജു, ഹിമബിനു, ലളിത ബാബു, ടി.കെ.മമ്മൂട്ടി, പി.ടി. ജോയി, ടി.ജയകൃഷ്ണൻ, ശശി കാരക്കമല എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *