കാക്കവയല്‍-കാരാപ്പുഴ റോഡ് ഡിസംബറില്‍ പൂര്‍ത്തീകരിക്കും:എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ്

കല്‍പ്പറ്റ: കാക്കവയല്‍-കാരാപ്പുഴ റോഡ് പ്രവൃത്തി ഡിസംബര്‍ അവസാന വാരത്തോട് കൂടി പൂര്‍ത്തീകരിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് പറഞ്ഞു. എസ്റ്റിമേറ്റിലെ ഒരു ഐറ്റവുമായി ബന്ധപ്പെട്ട് കൊണ്ട് ഉയര്‍ന്ന് വന്ന പ്രശ്‌നത്തെ തുടര്‍ന്ന് കരാറുകാരനുമായും ഉദ്യാഗസ്ഥനുമായി എം.എല്‍.എ ചര്‍ച്ച നടത്തിയെങ്കിലും എസ്റ്റിമേറ്റിലെ തുക പൂര്‍ണ്ണമായും ലഭ്യമാകാതെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയില്ല എന്ന നിലപാടാണ് കരാറുകാരന്‍ എടുത്തത്. ഈ പ്രശ്‌നം നിലനില്‍ക്കെ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ചര്‍ച്ച നടത്തിയെങ്കിലും ഫലവത്താവാതെ വന്നതിനെ തുടര്‍ന്ന് ദീര്‍ഘമായി പ്രവൃത്തി നീണ്ടുപോകുമെന്ന് ആശങ്ക വന്നതിനെ തുടര്‍ന്ന് എം.എല്‍.എ തന്നെ നേരിട്ട് ഇടപെട്ടാണ് കരാര്‍ റദ്ദ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതും. പുതിയ ടെണ്ടര്‍ ഉടന്‍ വിളിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതും.നിലവില്‍ അനുവദിച്ച 2.10 കോടി രൂപക്ക് പുറമെ അധികമായിട്ടുള്ള തുക അനുവദിക്കാനായിട്ടുള്ള നിര്‍ദ്ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. റോഡ് പ്രവൃത്തി ഡിസംബര്‍ മാസത്തോട് കൂടി സമ്പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കും. നിലവിലുണ്ടായിരിക്കുന്ന പാളിച്ചകളെ കുറിച്ച് പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *