കുപ്പാടിത്തറയിൽ വാഹനാപകടം; ഒരാൾ മരിച്ചു

കുപ്പാടിത്തറ: കുപ്പാടിത്തറ മിൽക്ക് സൊസൈറ്റിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ കയ മൊയ്ദീൻ (58) ആണ് മരിച്ചത്. പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന മൊയ്ദീനെ ഇടിച്ച ശേഷം താഴ്ചയിലെ വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *