‘സഹകരണ പ്രസ്ഥാനങ്ങളെ തകർക്കരുത്, ഇ.ഡി നടത്തുന്നത് രാഷ്ട്രീയ വേട്ട’:ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: സഹകരണ പ്രസ്ഥാനങ്ങളെ തകർക്കരുത്, ഇഡി നടത്തുന്നത് രാഷ്ട്രീയ വേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ സമരം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും ജില്ലാ ട്രഷറർ കെ ആർ ജിതിൻ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, സി ഷംസുദ്ദീൻ, അർജ്ജുൻ ഗോപാൽ, ജോബിസൺ ജെയിംസ്, പി ജംഷീദ്, ഇന്ദുപ്രഭ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *